08:46pm 25 June 2026
NEWS
സോഫി ടൈറ്റസിന്റെ ‘ലേഡി വിത്ത് ദ വിങ്സ്’ – ജൂൺ 26-ന് റിലീസ് ചെയ്യും.
25/06/2026  10:51 AM IST
Cinema desk
സോഫി ടൈറ്റസിന്റെ  ലേഡി വിത്ത് ദ വിങ്സ് – ജൂൺ 26-ന് റിലീസ് ചെയ്യും.

 

സമൂഹത്തിൽ കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ യാഥാർഥ്യ സംഭവങ്ങളും സാമൂഹിക വിഷയങ്ങളും പ്രമേയമാക്കി സോഫി ടൈറ്റസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ലേഡി വിത്ത് ദ വിങ്സ്’ ജൂൺ 26-ന് കേരളത്തിൽ റിലീസ് ചെയ്യും.സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും അതിനെ അതിജീവിക്കാനുള്ള അവരുടെ ആത്മവിശ്വാസവും ശക്തമായ രീതിയിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ സംവിധായികയായ സോഫി ടൈറ്റസ് തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സന്തോഷ് കീഴാറ്റൂർ, രാജേഷ് ഹെബ്ബാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത, തിരക്കഥ, നിർമാണം, ഗാനരചന, വസ്ത്രാലങ്കാരം തുടങ്ങി നിരവധി പ്രധാന ചുമതലകളും സോഫി ടൈറ്റസ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത് എന്നതാണ്.നിർമാണ ഘട്ടത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ടിട്ടുണ്ടെങ്കിലും അവയെല്ലാം അതിജീവിച്ച് മികച്ച സാങ്കേതിക മികവോടെയും നിലവാരത്തോടെയുമാണ് ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്.

സ്ത്രീശാക്തീകരണത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സന്ദേശം പകരുന്ന ചിത്രം കുടുംബപ്രേക്ഷകരെയും യുവതലമുറയെയും ഒരുപോലെ ആകർഷിക്കുമെന്ന്‌ ഉറപ്പാണ്.ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥ പറയുന്നതിനൊപ്പം, സിനിമ എന്ന വലിയ സ്വപ്നത്തിന് പിന്നിൽ ഒറ്റയാൾ പോരാട്ടം നയിച്ച ഒരു സംവിധായികയുടെ കഠിനാധ്വാനം കൂടിയാണ് 'ലേഡി വിത്ത് ദ വിങ്സ്'. ജൂൺ 26 മുതൽ നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ ലേഡി വിത്ത് ദ വിങ്സ്’ കാണാം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img